രാഷ്ട്രപതി ഒരു വർഷത്തേക്ക് ശമ്പളത്തിന്റെ 30% ഒഴിവാക്കും

ന്യൂഡല്‍ഹി : മാർച്ചിൽ പി‌എം-കെയേഴ്സ് ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തതിനു പിന്നാലെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒരു വർഷത്തെ ശമ്പളത്തിന്റെ 30% വേണ്ടെന്നുവയ്ക്കാൻ തീരുമാനിച്ചു.

യാത്രാകൾക്കുള്ള ചെലവും ഗണ്യമായി കുറയ്ക്കും. ആചാരപരമായ അവസരങ്ങൾക്കായി ലിമോസിൻ വാങ്ങുന്നത് നിർത്തിവയ്ക്കും. സാമൂഹിക അകലം നിലനിർത്തുന്നതിന് സന്ദർശകരുടെയും അതിഥികളുടെയും എണ്ണം കുറയ്ക്കും.

പൂക്കളുടെയും അലങ്കാരത്തിനുള്ള ഇനങ്ങളുടെയും ഉപയോഗം കുറയ്ക്കുക, ഭക്ഷണ മെനു കുറയ്ക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. സാമൂഹ്യ അകലം പാലിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ആഭ്യന്തര യാത്രകളും പ്രോഗ്രാമുകളും ഗണ്യമായി കുറയ്ക്കും. ജനങ്ങളുമായി ബന്ധപ്പെടുന്നതിന് സാങ്കേതികവിദ്യയെ ആശ്രയിക്കും. ചെലവു ചുരുക്കൽ നടപടികൾ കൊണ്ടുവരാൻ രാഷ്ട്രപതി നിർദേശം നൽകിയിട്ടുണ്ടെന്ന് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *