രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ല ഇത് :മുഖ്യമന്ത്രി

തിരുവനന്തപുരം:  വാളയാര്‍ ചെക്പോസ്റ്റില്‍ ആളുകളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ല ഇത്. ജനപ്രതിനിധികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാര്‍ ചെക്പോസ്റ്റില്‍ ജനങ്ങളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങള്‍ കാണിച്ചയാളും എട്ട് സഹയാത്രികരും ഹൈ റിസ്ക് പ്രൈമറി കോണ്ടാക്റ്റില്‍ ഉള്‍പ്പെടുന്നു. അവിടെയുണ്ടായിരുന്ന 130ഓളം യാത്രക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊലീസ്, ജനപ്രതിനിധികള്‍, മറ്റ് നാട്ടുകാര്‍ എന്നിവരെ ലോ റിസ്ക് കോണ്ടാക്റ്റുകളായി കണ്ട് 14 ദിവസത്തേക്ക് ഹോം ക്വാറന്‍റീനിലാക്കണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. ഇവരില്‍ ലക്ഷണമുള്ളവരുടെ സ്രവപരിശോധന നടത്തണം.

വാളയാറില്‍ പോയ ജനപ്രതിനിധികളെ ഉള്‍പ്പെടെ ക്വാറന്‍റീനിലേക്ക് അയക്കേണ്ടിവന്ന ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *