കോവിഡ്​: നേരിടേണ്ടതെങ്ങിനെയെന്ന്​ ധാരണയുണ്ടെന്ന്​ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ്​ വ്യാപനം നേരിടേണ്ടതെങ്ങിനെയെന്ന്​ വ്യക്തമായ ധാരണയുണ്ടെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സംസ്ഥാനങ്ങള്‍ നിര്‍വഹിക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സാമ്ബത്തിക ഉത്തേജന പ്രവര്‍ത്തനങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ വേഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേതില്‍ നിന്നു വ്യത്യസ്തമായി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും യോഗത്തില്‍ സംസാരിക്കാന്‍ അവസരമുണ്ടായിരുന്നു. ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഈ മാസം തുടങ്ങരുതെന്ന് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മെട്രോ നഗരങ്ങളില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസിനെ തെലങ്കാന സര്‍ക്കാരും എതിര്‍ത്തു. പഞ്ചാബ്, ബിഹാര്‍ മുഖ്യമന്ത്രിമാര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടു. 17നു ശേഷം പൂര്‍ണമായി തുറക്കാവുന്ന മേഖലകള്‍, സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയവ ചര്‍ച്ചയായി. കൊറോണ വൈറസ് രാജ്യത്തെ ബാധിച്ചശേഷം മുഖ്യമന്ത്രിമാരുമായി മോദി നടത്തുന്ന അഞ്ചാമത്തെ ചര്‍ച്ചയാണിത്.

Leave a Reply

Your email address will not be published. Required fields are marked *