ശക്തമായ മഴ; കാറ്റിനും ഇടിമിന്നലിനും സാധ്യത; 7 ജില്ലകളില്‍ ജാഗ്രത

തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ ജാഗ്രത പാലിക്കണം. ഇടി മിന്നലോട് കൂടിയ ശക്തമായ മഴ പെയ്യാനാണ് സാധ്യത. അതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും വെളളിയാഴ്ച കൊല്ലം ,പത്തനംതിട്ട ,കോട്ടയം ,ഇടുക്കി എന്നി ജില്ലകളിലുമാണ് യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റിനുളള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിമീ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

കടല്‍ക്ഷോഭം ഉള്ളതിനാല്‍ കേരളതീരത്തു നിന്ന് ആരും മത്സ്യ ബന്ധനത്തിന് പോകരുത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ കിട്ടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *