ലോക്ഡൗൺ: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും

ന്യൂഡൽഹി: ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് കാബിനറ്റ് സെക്രട്ടറിയുമായുള്ള യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍  ആവശ്യപ്പെട്ടു. പ്രത്യേക ട്രെയിന്‍ സര്‍വീസിനായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് കേന്ദ്രം അറിയിച്ചു.

ലോക്ഡൗണ്‍ അടുത്തയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്‌. 11ന്‌ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിഡിയോ കോൺഫറൻസ് വഴിയാണു ചർച്ച നടത്തുക. ആഭ്യന്തര, ആരോഗ്യ, ധന, വിദേശകാര്യ മന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പ്രത്യേക ട്രെയിൻ സർവീസുകൾക്കായി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *