181യാത്രക്കാരുമായി മസ്‌ക്കറ്റില്‍ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി

കൊച്ചി: മസ്കത്തില്‍നിന്നുള്ള ഇന്ത്യക്കാരുമായി ആദ്യ വിമാനം കൊച്ചിയിലെത്തി. ഒമാന്‍ സമയം വൈകിട്ട് 4.15ന് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ IX 442 വിമാനം ഇന്ത്യൻ സമയം രാത്രി 10.00നാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. 48 ഗര്‍ഭിണികളും നാലു കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

77 പേര്‍ ചികിത്സാ ആവശ്യാര്‍ഥം നാട്ടിലേക്കു മടങ്ങുന്നവരുമാണ്. 22 തൊഴിലാളികളും സന്ദര്‍ശന വീസയില്‍ എത്തി ഒമാനില്‍ കുടുങ്ങിയ 30 പേരുമാണ് മറ്റു യാത്രക്കാര്‍.തെര്‍മല്‍ സ്‌കാനിങ് പൂര്‍ത്തിയാക്കിയശേഷമാണ് ചെക്ക് ഇന്‍ കൗണ്ടറിലേക്ക് വിട്ടത്. മുഴുവന്‍ യാത്രക്കാര്‍ക്കും തെര്‍മല്‍ സ്‌കാനിങ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *