കുവൈറ്റില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി,​ വിമാനത്തില്‍ 177 പ്രവാസികള്‍

കൊച്ചി : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രവാസികളുമായി കുവൈറ്റില്‍ നിന്നുള്ള വിമാനം കൊച്ചി നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തി. രാത്രി ഒമ്ബതരയോടെ എത്തിയ വിമാനത്തില്‍ 177 പ്രവാസികളാണ് വിമാനത്തിലുള്ളത്. ഇതില്‍ നാലുകുട്ടികളുമുണ്ട്. ദ്രുത പരിശോധന നടത്താതെയാണ് പ്രവാസികളുടെ മടക്കം.

ഗര്‍ഭിണികള്‍, രോഗികള്‍ വിസാകാലവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടമായവര്‍ എന്നിവരാണ് ആദ്യസംഘത്തില്‍ ഇടം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *