സംസ്​ഥാനത്ത്​ ഞായറാഴ്​ച സമ്ബൂര്‍ണ ലോക്​ഡൗണ്‍; വാഹനങ്ങള്‍ നിരത്തിലിറങ്ങരുത്​

തിരുവനന്തപുരം: ഞായറാഴ്​ച​ സംസ്​ഥാനത്ത്​ സമ്ബൂര്‍ണ ലോക്‌ഡൗണ്‍. ഞായറാഴ്ച ദിവസങ്ങളില്‍ നടപ്പാക്കുന്ന സമ്ബൂ‍ര്‍ണ ലോക്ക് ഡൗണിന്റെ മാ‍ര്‍​ഗനി‍ര്‍ദേശങ്ങള്‍ പുറത്തിറക്കി കടകള്‍, സ്​ഥാപനങ്ങള്‍ എന്നിവ തുറക്കില്ല. വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും നിര്‍ദേശമുണ്ട്​. അവശ്യസേവനങ്ങള്‍, പാല്‍ വിതരണം,-സംഭരണം, ആശുപത്രി, ലാബ്, മെഡിക്കല്‍ സ്​റ്റോറുകള്‍, ആരോഗ്യ, കോവിഡ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ട വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജനത്തിലേര്‍പ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.

മാധ്യമങ്ങള്‍ക്കും വിവാഹ, മരണ ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമല്ല. നിയന്ത്രണങ്ങള്‍ക്കു വിധേയമായി ദേവാലയങ്ങളില്‍ ആരാധന നടത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധികളിലെ പ്രധാന റോഡുകളെല്ലാം രാവിലെ 5 മുതല്‍ 10 മണി വരെ അടച്ചിടുമെന്ന് ഉത്തരവില്‍ പറയുന്നു. ആളുകള്‍ക്ക് നടക്കാനും സൈക്കിള്‍ ഉപയോ​ഗിക്കാനും അനുമതിയുണ്ടാവും എന്നാല്‍ വാഹനങ്ങള്‍ അനാവശ്യമായി ഉപയോ​ഗിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഞായറാഴ്ച ദിവസങ്ങളില്‍ ആരോ​ഗ്യപരമായ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്ന് ഉത്തരവില്‍ പറയുന്നു.

പാല്‍,പത്രം തുടങ്ങിയവയുടെ വിതരണത്തിന് ലോക്ക് ഡൗണ്‍ ബാധകമല്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും. രാവിലെ എട്ട് മുതല്‍ രാത്രി 9 വരെ ഹോട്ടലുകള്‍ക്ക് പാ‍ര്‍സല്‍ സര്‍വീസ് നല്‍കാനായി തുറന്ന് പ്രവര്‍ത്തിക്കാം. രാത്രി പത്ത് മണിവരെ ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്കും അനുമതിയുണ്ടാവും.

ചരക്കു വാഹനങ്ങളുടെ നീക്കത്തിന് ഇളവുകളുണ്ടാവും. മാലിന്യനിര്‍മാര്‍ജനം, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവ‍ര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ലോക്ക് ഡൗണ്‍ ഇളവ് ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *