കുടിയേറ്റ തൊഴിലാളികളെ തിരികെ വീട്ടിലെത്തിക്കുന്നതില്‍ ബംഗാള്‍ പിന്തുണ നല്‍കുന്നില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ തിരികെ വീട്ടിലെത്തിക്കുന്നതില്‍ കേന്ദ്രത്തിന് പ്രതീക്ഷിച്ച പിന്തുണ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അമിത് ഷാ കത്തയച്ചു.

രാജ്യത്തെ രണ്ട് ലക്ഷത്തോളം കുടിയേറ്ര തൊഴിലാളികള്‍ക്ക് തിരികെ അവരുടെ സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കേന്ദ്രം വേണ്ട സഹായങ്ങള്‍ ചെയ്തു. മറ്ര് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികളായ തൊഴിലാളികളും അതിലുണ്ട്. എന്നാല്‍ ‘ഗവണ്‍മെന്റ് തിരികെ തൊഴിലാളികളെ സംസ്ഥാനത്ത് പ്രവേശിപ്പിക്കുന്നില്ല. ഇത് അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.–‘ ഷാ സൂചിപ്പിച്ചു.

ട്രെയിനുകള്‍ക്ക് അനുമതി നല്‍കാത്തത് പശ്ചിമ ബംഗാളിലെ കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണെന്നും അമിത് ഷാ ബംഗാള്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *