150ലേറെ യാത്രക്കാരുമായി നാവികസേന കപ്പല്‍ ഞായറാഴ്ച കൊച്ചിയിലെത്തും
കൊച്ചി: മാലദ്വീപില്‍ നിന്നുള്ളവരുമായി നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വ 150ലേറെ യാത്രക്കാരുമായി ഞായറാഴ്ച കൊച്ചിയിലെത്തും.
ഇന്ന് പുലര്‍ച്ചെ പുറപ്പെട്ട കപ്പലില്‍ 698 പ്രവാസികളാണുള്ളത്. 595 പുരുഷന്മാര്, 103 സ്ത്രീകള്‍ എന്നിങ്ങനെയാണ് കപ്പലിലുള്ളയാളുകള്‍. 19 ഗര്‍ഭിണികളും പത്ത് വയസില്‍ താഴെയുള്ള 14 കുട്ടികളും കപ്പലിലുണ്ട്. ലക്ഷദ്വീപില്‍ നിന്നുള്ള യാത്രാക്കപ്പലും ഇന്ന് വൈകീട്ട് പുറപ്പെടും. 150ലേറെ യാത്രക്കാരുമായി കപ്പല്‍ ഞായറാഴ്ചയാണ് കൊച്ചിയിലെത്തുക.