സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും ശക്തമാവും. ഇടിമിന്നല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. 11-ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും 12-ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ചെറുവള്ളങ്ങളില്‍ മീന്‍പിടിക്കാന്‍ പോകുന്നവര്‍ ഇടിമിന്നല്‍ സമയത്ത് വള്ളങ്ങളില്‍ നില്‍ക്കാന്‍ പാടില്ല. ഇരിക്കുന്നതാണ് ഉചിതം. ബോട്ടുകളില്‍ ഡെക്കില്‍ ഇറങ്ങിനില്‍ക്കാതെ അകത്ത് സുരക്ഷിതമായി ഇരിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *