ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: വീട്ടിനുള്ളില്‍ നിന്ന് യുവാവ് ഇടിമിന്നലേറ്റു മരിച്ചു. വെള്ളറട സ്വദേശി സുജിന്‍ (25) ആണ് മരിച്ചത്.പരിക്കേറ്റ ഉടന്‍ പാലിയോടിലെ സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന സുജിന്റ സഹോദരന്‍ വിജിനും മിന്നലേറ്റ് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമല്ല.സുജിന്‍റെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *