ഉത്തര്‍പ്രദേശിലേക്കുള്ള അ​തി​ഥി തൊ​ഴി​ലാ​ളി ട്രെ​യി​ന്‍ പു​റ​പ്പെ​ട്ടു; കുട്ടികളടക്കം 1151 യാ​ത്ര​ക്കാ​ര്‍

തൃശൂര്‍: ഇതരസംസ്ഥാന തൊഴിലാളികളുമായി തൃശൂരില്‍ നിന്ന് രണ്ടാമത്തെ ട്രെയിനും പുറപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്നുളള തൊഴിലാളികള്‍ക്ക് തിരിച്ച്‌ പോകുന്നതിന് ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനില്‍ മുതിര്‍ന്നവരും കുട്ടികളുമടക്കം 1151 പേരാണുള്ളത്.

വിവിധ ലേബര്‍ ക്യാമ്ബുകളില്‍ നിന്നായി കെഎസ്‌ആര്‍ടിസി ബസുകളിലാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. ക്യാ​ന്പു​ക​ളി​ല്‍​നി​ന്ന് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ക​ഐ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. ത​ദ്ദേ​ശ​ഭ​ര​ണ​വ​കു​പ്പ്, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ണ​ക്കെ​ടു​പ്പും പ​രി​ശോ​ധ​ന​യും. മന്ത്രി എസി മൊയ്തീന്‍, ചീഫ് വിപ്പ് കെ രാജന്‍ , കളക്ടര്‍ എസ് ഷാനവാസ് തുടങ്ങയിവര്‍ തൊഴിലാളികളെ യാത്രയാക്കാനായി റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *