ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ 3770 താ​ല്‍​ക്കാ​ലി​ക ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച്‌ നി​യ​മ​നം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ എ​ന്‍‌​എ​ച്ച്‌എം മു​ഖാ​ന്തി​രം 3770 താ​ല്‍​ക്കാ​ലി​ക ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച്‌ നി​യ​മ​നം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി. ഇ​തി​ന​കം 1390 പേ​രെ നി​യ​മി​ച്ചു ക​ഴി​ഞ്ഞ​താ​യും ബാ​ക്കി​യു​ള്ള​വ ജി​ല്ല​ക​ളി​ലെ ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ച്‌ നി​യ​മി​ക്കു​മെ​ന്നും അ​ദ്ദ​ഹം പ​റ​ഞ്ഞു.

704 ഡോ​ക്ട​ര്‍​മാ​ര്‍, 100 സ്പെ​ഷ്യ​ലി​സ്റ്റു​ക​ള്‍, 1196 സ്റ്റാ​ഫ് ന​ഴ്സു​മാ​ര്‍, 167 ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍, 246 ഫാ​ര്‍​മ​സി​സ്റ്റു​ക​ള്‍, 211 ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍​മാ​ര്‍, 292 ജെ​എ​ച്ച്‌ഐ​മാ​ര്‍, 317 ക്ലീ​നിം​ഗ് സ്റ്റാ​ഫ് എ​ന്നി​ങ്ങ​നെ വി​വി​ധ ത​സ്തി​ക​ക​ളാ​ണ് സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​ത്.

നേ​ര​ത്തെ 276 ഡോ​ക്ട​ര്‍​മാ​രെ പി​എ​സ്‌​സി വ​ഴി അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ച്ചി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്കാ​യി 273 ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച്‌ നി​യ​മ​നം ന​ട​ത്തി​വ​രി​ക​യാ​ണ്. 980 ഡോ​ക്ട​ര്‍​മാ​രെ മൂ​ന്ന് മാ​സ​ക്കാ​ല​യ​ള​വി​ല്‍ നി​യ​മി​ച്ചു. ഇ​ത് കൂ​ടാ​തെ​യാ​ണ് താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​ത്. ഇ​തി​ന് പു​റ​മേ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ള്‍ താ​ല്‍​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ക​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *