ഇന്ത്യയില്‍ 216 ജില്ലകള്‍ കൊവിഡ് മുക്തമായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോ​ഗത്തില്‍ നിന്ന് മുക്തരാകുന്നവരുടെ നിരക്ക് ഉയരുകയാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. 29.36 ശതമാനമാണ് നിലവിലെ രോ​ഗമുക്തി നിരക്ക്. 216 ജില്ലകള്‍ ഇതിനോടകം കൊവിഡ് മുക്തമായെന്നും ആരോ​ഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജൂണ്‍‌ മാസത്തോടെ രാജ്യത്ത് റെസ്റ്റൊറെന്റുകള്‍ തുറക്കുമോ എന്ന് പറയാനാവില്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. 5231 റെയില്‍വേ കോച്ചുകള്‍ രോ​ഗികള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. 215 സ്റ്റേഷനുകളിലായി ഐസൊലേഷന്‍ കോച്ചുകള്‍ വിന്യസിപ്പിച്ചിരിക്കുകയാണ്. കരുതല്‍ നിരീക്ഷണം അനിവാര്യമാണ്. ഇതുവരെ 2.5 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളെ ട്രെയിന്‍ മാര്‍ഗം ജന്മ നാട്ടിലേക്ക് എത്തിച്ചു. ഇതിനായി 222 ട്രെയിന്‍ സര്‍വീസ് നടത്തിയെന്നും ആരോ​ഗ്യമന്ത്രാലയവക്താക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *