കോവിഡ്: 2 ബി.എസ്. എഫ് ജവാന്മാര് മരിച്ചു
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് രണ്ട് ബി.എസ്. എഫ് ജവാന്മാര് മരിച്ചു. 41 ജവാന്മാര്ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയപ്പോഴാണ് ജവാന്മാര്ക്ക് വൈറസ് ബാധ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഒരാളെ നാലിനും മറ്റൊരാളെ മൂന്നിനുമാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 195 ബി.എസ്.എഫ് ജവാന്മാര്ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ രോഗമുക്തരായി.