സെന്‍സെക്സ് 242.37 പോയന്റ് താഴ്ന്ന് ഓഹരി സൂചിക നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെനേട്ടം നിലനിര്‍ത്താന്‍ ഓഹരി സൂചികകള്‍ക്കായില്ല . സെന്‍സെക്‌സ് 242.37 പോയന്റ് നഷ്ടത്തില്‍ 31,443.38ലും നിഫ്റ്റി 71.85 പോയന്റ് താഴ്ന്ന് 9199.05ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1038 കമ്ബനികളുടെ ഓഹരികള്‍ നേട്ടം നേടി . 1255 ഓഹരികല്‍ നഷ്ടത്തിലായിരുന്നു . 160 ഓഹരികള്‍ക്ക് മാറ്റമില്ല.

ഇന്റസിന്‍ഡ് ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, അദാനി പോര്‍ട്‌സ്, എംആന്‍ഡ്‌എം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും ഒഎന്‍ജിസി, എന്‍ടിപിസി, ബിപിസിഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്‌ഇ മിഡക്യാപ് 0.5ശതമാനം താഴ്ന്നു. സ്‌മോള്‍ക്യാപ് സൂചിക നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ധനകാര്യ-ഉപഭോക്തൃ ഓഹരികളിലുണ്ടായ വില്പന സമ്മര്‍ദം സൂചികകളെ കാര്യമായി ബാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *