ലോകത്ത് കൊവിഡ് രോഗികള്‍ 40 ലക്ഷത്തിലേക്ക്; മരണം 76,000 കടന്നു

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,496 പേര്‍. ഇതോടെ ആകെ മരണം 2.70 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 94,634 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 212 രാജ്യങ്ങളിലായി ആകെ 39.12 ലക്ഷം പേരില്‍ ഇതുവരെ കൊവിഡ് പോസിറ്റീവ് കണ്ടെത്തി. ഇതില്‍ 13.40 ലക്ഷം ആളുകളുടെ രോഗം ഭേദമായി. നിലവില്‍ 23.01 ലക്ഷം പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 48,958 പേരുടെ നില ഗുരുതരമാണ്.

അമേരിക്കയിലെ സ്ഥിതി അതീവഗുരുതരമായി തന്നെ തുടരുകയാണ്. ഇന്നലെ മാത്രം 2,090 പേരാണ് മരിച്ചത്. ഇതോടെ 76,889 പേര്‍ക്കാണ് യുഎസില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. 28,712 പുതിയ രോഗികളെ കൂടി കണ്ടെത്തിയതോടെ 12.91 ലക്ഷമായി ഉയര്‍ന്നു രോഗികളുടെ എണ്ണം. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ മരണമടഞ്ഞത് ബ്രിട്ടണിലാണ്. 30,615 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയില്‍ 29,958, സ്‌പെയിനില്‍ 26,070, ഫ്രാന്‍സില്‍ 25,987 എന്നിങ്ങനെയാണ് മരണനിരക്ക്.

സ്‌പെയിന്‍, ഇറ്റലി, യുകെ എന്നിവിടങ്ങളില്‍ രണ്ട് ലക്ഷത്തിലേറെ രോഗികളാണുളളത്. റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, തുര്‍ക്കി, ഇറാന്‍ എന്നി രാജ്യങ്ങളില്‍ ഒരുലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.

ബ്രസീലില്‍ 558, ബ്രിട്ടണില്‍ 539, ഇറ്റലിയില്‍ 274, സ്‌പെയിനില്‍ 213, മെക്‌സിക്കോയില്‍ 197, ഫ്രാന്‍സില്‍ 178, ക്യാനഡയില്‍ 176, ജര്‍മ്മനിയില്‍ 117, റഷ്യയില്‍ 88 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സംഭവിച്ച മരണങ്ങള്‍.

ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ 10 പേര്‍ കൂടി മരിച്ചതോടെ 219 ആയി മരണനിരക്ക്. 33,731 പേര്‍ രോഗികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഖത്തറില്‍ ഇന്നലെ മരണമൊന്നും ഉണ്ടായിട്ടില്ല. 18,890 രോഗികളും 12 മരണവുമാണ് ഖത്തറില്‍ ഇതുവരെ രേഖപ്പെടുത്തിയത്. യുഎഇയില്‍ ഇന്നലെ എട്ടുപേര്‍ മരിച്ചു. ഇതോടെ 165 ആയി ആകെ മരണം. രോഗികളുടെ എണ്ണം 16,240. കുവൈറ്റില്‍ രണ്ടുപേര്‍ കൂടി കൊവിഡിനെ തുടര്‍ന്ന് മരിച്ചു.

ആകെ രോഗികള്‍ 6,567, മരണം 44. ബഹ്‌റൈനില്‍ ഇന്നലെയും മരണമൊന്നും രേഖപ്പെടുത്തിയില്ല. ഇതുവരെ 4,199 രോഗികളാണുളളത്. എട്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒമാനില്‍ ഇന്നലെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗികളുടെ എണ്ണം 2,958, മരണം 15.

Leave a Reply

Your email address will not be published. Required fields are marked *