വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ 11 പേര്‍ മരിച്ചു

വിശാഖപട്ടണം:ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ 11 പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആര്‍ആര്‍ വെങ്കടപുരം ഗ്രാമത്തിന് സമീപമുള്ള എല്‍ജി പോളിമെഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടെ പ്ലാന്‍റില്‍ നിന്നും വാതക ചോര്‍ച്ചയുണ്ടായത്. വിഷവാതകം ശ്വസിച്ച്‌ ആരോഗ്യ സ്ഥിതി മോശമായ 316 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.ഇതില്‍ 18 പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ജഗ്മോഹന്‍ റെഡ്ഡി അറിയിച്ചു.

സ്റ്റൈറീന്‍ വാതകമാണ് ചോര്‍ന്നത്‌.ഫാക്ടറിയിലെ ചോര്‍ച്ച അടച്ചു.വാതകം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നതായാണ് വിലയിരുത്തല്‍, ഇരുപത് ഗ്രാമങ്ങളാണ് വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒഴിപ്പിച്ചത്.പോളി സ്റ്റൈറീന്‍ ഉത്പാദിക്കുന്ന പ്ലാന്റിലാണ് അപകടം ഉണ്ടായത്.

ഗോപാലപട്ടണത്തിന് സമീപത്തെ ഗ്രാമങ്ങളെ വിഷവാതകം ബാധിച്ചിട്ടുണ്ട്.ലോക്ക് ഡൌണിനെ തുടര്‍ന്ന് അടച്ചിട്ട ഫാക്ടറി കഴിഞ്ഞ ദിവസമാണ്
തുറന്നത്.പോലീസ്,അഗ്നി ശമന സേന,ദേശീയ ദുരന്ത നിവാരണ സേന എന്നിവയാണ് പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. പുലര്‍ച്ചെയുണ്ടായ വാതക ചോര്‍ച്ച നിരവധിപേര്‍ ബോധ രഹിതരായി തെരുവുകളിലും വീടുകളിലും കിടന്നതോടെയാണ്‌ പുറത്ത് അറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *