പുതുതായി 3,900 കോവിഡ് കേസുകള്‍ കൂടി; ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 46,433 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് പുതുതായി 3,900 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 46,433 ആയി. 195 പേരുടെ മരണവും ഒറ്റ ദിവസമുണ്ടായി. 1,020 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.

രാജ്യത്ത് കോവിഡ് 19 രോഗമുക്തി നിരക്ക് 27.41 ശതമാനമായതായും അദ്ദേഹം വ്യക്തമാക്കി. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്കും ഏറ്റവും കൂടിയ രോഗബാധയുമാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ സമൂഹവ്യാപനമില്ലെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യം ഇതുവരെയില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ചില സംസ്ഥാനങ്ങള്‍ യഥാസമയം സ്ഥിരീകരിച്ച ആളുകളുടെ കണക്കുകള്‍ യഥാസമയത്ത് നല്‍കുന്നില്ലെന്നും രണ്ടോ മൂന്നോ ദിവസത്തെ കണക്കുകള്‍ ഒരുമിച്ച്‌ വരുമ്ബോഴാണ് രോഗബാധയുടെയും മരണസംഖ്യയുടെയും കാര്യത്തില്‍ ഉയര്‍ന്ന നിരക്ക് ഉണ്ടാവുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *