ലോക്ക് ഡൗണ്‍: വിദേശരാജ്യങ്ങളില്‍ പെട്ട് പോയ കേരളീയര്‍ നാളെ മുതല്‍ കേരളത്തിലെത്തും

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാരണം വിദേശരാജ്യങ്ങളില്‍ പെട്ട് പോയ കേരളീയര്‍ നാളെ മുതല്‍ കേരളത്തിലെത്തും. നടപടിക്രമങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചു. ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിമാനങ്ങളും പ്രതിരോധ വകുപ്പ് ഏര്‍പ്പെടുത്തിയ കപ്പലുകളിലാണ് ഇവര്‍ വരുന്നതെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാളെ രണ്ട് വിമാനങ്ങള്‍ വരുമെന്നാണ് ഔദ്യോഗിക വിവരം. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും സൗദിയില്‍ നിന്ന് കോഴിക്കോട്ടേക്കും. നാട്ടിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യകാരണം മുന്‍നിര്‍ത്തി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

മടങ്ങി വരുന്ന ഓരോ മലയാളിയുടെയും കാര്യത്തില്‍ കരുതലോടെ ഇടപെടും. വരുന്നവര്‍ താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം ജാഗ്രത പാലിക്കണം. വിമാനത്താവളം മുതല്‍ ആ ജാഗ്രത ഉണ്ടാകണം. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ തയ്യാറാണ്. രാജ്യത്ത് പല കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികളടക്കം കുടുങ്ങിക്കിടക്കുന്നുണ്ട്.

ഡല്‍ഹി ജാമിയ മിലിയയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ലഭിച്ച ഒരു നിര്‍ദേശം ഈ മാസം 15-ന് മുമ്ബ് ഹോസ്റ്റല്‍ ഒഴിയണമെന്നാണ്. അവ നിരീക്ഷണകേന്ദ്രങ്ങളാക്കുകയാണ്. അവിടെ പെണ്‍‌കുട്ടികള്‍ അടക്കം 40 വിദ്യാര്‍ത്ഥികളുണ്ട്. ഇത്തരം സാഹചര്യത്തിലാണ് ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ കാരണം കുടുങ്ങിയ വിദ്യാര്‍ത്ഥികളെ കേരളത്തില്‍ എത്തിക്കാനുള്ള ശ്രമം നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *