ഇന്ത്യക്കാര്‍ വ്യാഴാഴ്ചമുതല്‍ തിരികെ എത്തും; യാത്ര സൗജന്യമായിരിക്കില്ല

ഡല്‍ഹി: ലോക്ക് ഡൗണ്‍ കാരണം വിദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ വ്യാഴാഴ്ചമുതല്‍ തിരികെ എത്തും. എന്നാല്‍ പ്രവാസികളുടെ യാത്ര ചിലവ് അവര്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കി . പരിഗണന ക്രമത്തില്‍ അടിയന്തിര ചികിത്സ ആവശ്യമായവര്‍ ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. ഇവരെ കപ്പലില്‍ കൊണ്ടുവരും എബ്ബായിരുന്നു നേരത്തെ അറിയിച്ചത് എന്നാല്‍ വിമാനങ്ങളും നാവികസേന കപ്പലുകളും തയാറാകാനാണ് അറിയിപ്പ്.

പ്രവാസികളുമായി ആദ്യവിമാനം യു.എ.ഇയില്‍ നിന്നായിരിക്കുമെന്ന് ഉത്തതല വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്ക.. യൂറോപ്പ് എന്നിവിടങ്ങളിലേക്കും വിമാനങ്ങള്‍ അയക്കും. മാലിദ്വീപില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കാനായി കപ്പല്‍ അയയ്ക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഈയാഴ്ച തന്നെ വിമാന സര്‍വീസുണ്ടാകുമെന്നാണ് സൂചന.

മേയ് ഏഴ് മുതല്‍ ഘട്ടം ഘട്ടമായി വിവിധ രാജ്യങ്ങളിലെ പ്രവാസികളെ ഇന്ത്യയിലെത്തിക്കും. തിരികെ വരുന്നതിനുള്ള മാനദണ്ഡങ്ങളും തിരികെ കൊണ്ടു വരേണ്ടവരുടെ പട്ടികയും വിദേശകാര്യമന്ത്രാലയം തയ്യാറാക്കും.

വിമാനത്തില്‍ കയറുന്നതിന് മുമ്ബ് എല്ലാവരെയും മെഡിക്കല്‍ സ്ക്രീനിംഗിന് വിധേയമാക്കും. തുടര്‍ന്ന് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാ അനുമതി. യാത്രയിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍പാലിക്കണം. ഇന്ത്യയിലെത്തിയ ഉടന്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. തിരിച്ചെത്തിയ ശേഷവും പരിശോധനയ്ക്ക് വിധേയമാക്കും. തിരിച്ചെത്തുന്ന എല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം. പ്രവാസികള്‍ തിരികെ എത്തുമ്ബോള്‍ സ്വീകരിക്കേണ്ട ഒരുക്കങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *