ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40,263; ചെന്നൈ കോയമ്ബേട് മാര്‍ക്കറ്റില്‍ സ്ഥിതി അതീവ ഗുരുതരം

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40,263 ആയി. 24 മണിക്കൂറിനുള്ളില്‍ 2487 പേര്‍ രോ​ഗബാധിതരായെന്നാണ് ഔദ്യോ​ഗിക വിവരം. ഇതുവരെ രോ​ഗം ബാധിച്ച്‌ 1306 പേര്‍ മരിച്ചു. 10,887 പേര്‍ക്ക് രോ​ഗം ഭേദമായി. തമിഴ്നാട്ടില്‍ രോ​ഗബാധിതരുടെ എണ്ണം 3000 കടന്നു. ഇവിടെ ഇന്ന് 266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 203 കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. കോയമ്ബത്തൂര്‍, കന്യാകുമാരി എന്നിവിടങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചെന്നൈ ന​ഗരത്തില്‍ ഇന്ന് 25 പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അം​ഗങ്ങള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പിതാവിനും 19 വയസുള്ള മകള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ മറ്റു മൂന്ന് അം​ഗങ്ങളെ ക്വാറന്‍്റൈനിലാക്കിയിരിക്കുകയാണ്.

ചെന്നൈ കോയമ്ബേട് മാര്‍ക്കറ്റില്‍ രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പടെ 39 പേര്‍ക്ക് കൂടി ഇവിടെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആയി. വില്ലുപുരം ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോയമ്ബേട് മാര്‍ക്കറ്റില്‍ നിന്നും തിരിച്ചെത്തിയവരാണ് ഇവര്‍. ഇതോടെ കോയമ്ബേട്ടിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 151 ആയി.

Leave a Reply

Your email address will not be published. Required fields are marked *