കോവിഡ് പോരാളികള്‍ക്ക് ആദരവര്‍പ്പിച്ച്‌ വ്യോമസേനയുടെ ഹെര്‍ക്കുലിസ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായവര്‍ക്ക് ആദരവര്‍പ്പിക്കുന്നതിനായി രാവിലെ 7.50ന് ശ്രീനഗറില്‍ നിന്ന് പുറപ്പെട്ട വ്യോമസേനയുടെ സി 130 ഹെര്‍ക്കുലിസ് വിമാനങ്ങള്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുകളില്‍ വൈകിട്ട് 5.30ന് ഫ്‌ളൈ പാസ്റ്റ് നടത്തി. രണ്ടു വിമാനങ്ങളാണ് സെക്രട്ടേറിയറ്റിന് മുകളിലൂടെ പറന്നത്.

ശ്രീനഗറിലെ ദാല്‍ തടാകത്തിന് മുകളിലൂടെ പറന്ന വിമാനങ്ങള്‍ ചണ്ടിഗഡിലെ സുഖ്‌ന തടാകം ഡല്‍ഹിയില്‍ രാജ്പഥ്, ജയ്പൂരിലെ ഹവാമഹല്‍, ഭോപ്പാലിലെ അപ്പര്‍ലേക്ക്, മുംബയിലെ ഇന്ത്യാ ഗേറ്റ്, ഹൈദരാബാദിലെ ഹുസൈന്‍സാഗര്‍ തടാകം, ബംഗളൂരു വിധാന്‍ സൗധ, കന്യാകുമാരി വിവേകാനന്ദപാറ എന്നിവയ്ക്കു മുകളിലൂടെ പറന്നാണ് തിരുവനന്തപുരത്തെത്തിയത്. രാജ്പഥില്‍ മൂന്നു ഹെര്‍ക്കുലിസ് വിമാനങ്ങളാണ് പറന്നത്.

Leave a Reply

Your email address will not be published. Required fields are marked *