ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം

ന്യുഡല്‍ഹി: രാജ്യതലസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സമയമായെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെ വ്യവസായങ്ങള്‍ക്കും സേവന മേഖലകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെജ്‌രിവാള്‍ ഇക്കാര്യം പറഞ്ഞത്.

ഡല്‍ഹി വീണ്ടും തുറക്കാന്‍ സമയമായി. സാമ്ബത്തിക പ്രതിസന്ധി നേരിട്ടുകൊണ്ട് ലോക്ക് ഡൗണ്‍ തുടരാനാകില്ല. സര്‍ക്കാരിന്‍െ്‌റ വരുമാനം ഗണ്യമായി ഇടിഞ്ഞു. കൊവിഡ് രോഗവ്യാപനം നേരിട്ടുകൊണ്ടുതന്നെ നാം ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടിയിരിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. കണ്ടെയ്ന്‍മെന്‍്‌റ് സോണുകളില്‍ ഒഴികെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു.

എല്ലാ കണ്ടെയ്ന്‍മെന്‍്‌റ് സോണുകളും സീല്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. മറ്റുള്ളവ ഗ്രീന്‍ സോണായി പ്രഖ്യാപിക്കണം. കടകള്‍ ഒറ്റ-ഇരട്ട അക്ക ക്രമത്തില്‍ തുറക്കാന്‍ അനുവദിക്കണം. ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി നീക്കിയ ശേഷവും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായാല്‍ അതിനെ നേരിടാന്‍ സജ്ജമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *