oxel സൂപ്പര്‍ ഷോപ്പിയില്‍ അവശ്യസാധനങ്ങള്‍ 40% വിലക്കിഴിവില്‍

തിരുവനന്തപുരം: വ്യാപാര മേഖലയില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന കോവിഡ് കാലത്ത് ഓക്‌സല്‍ സൂപ്പര്‍ ഷോപ്പി നിത്യോപയോഗ സാധനങ്ങള്‍ 40% വിലക്കുറവില്‍ നല്‍കുന്നതായി ഓക്‌സല്‍ സൂപ്പര്‍ ഷോപ്പി മാനേജിങ് ഡയറക്ടര്‍ ഹാരിസ് റസാഖ്.

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ സാധാരണക്കാരന്റെ വീട്ടുപടിക്കല്‍ നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചുനല്‍കുന്ന സര്‍വ്വീസ് ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലകളിലെയും പിക് പോയിന്റ് വഴി ബുക്കിങ്ങ് തുടരുകയാണ്. കൊറോണ വൈറസ് വ്യാപനത്തിനുു മുന്‍പ് ബുക്ക് ചെയ്തവര്‍ക്ക് തങ്ങളുടെ വീട്ടുപടിക്കല്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

100 ശതമാനം ഗുണമേന്മ ഉറപ്പുവരുത്തിയതിനുശേഷമാണ് പ്രൊഡക്റ്റുകള്‍ സാധാരണക്കാരിലോട്ട് എത്തിക്കുന്നത്. കോവഡ് കാലത്ത് കിട്ടാവുന്നതിലധികം വിലക്കുറവില്‍ സാധനങ്ങള്‍ എത്തിച്ചാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുകയുള്ളൂവെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.

ആവശ്യക്കാര്‍ക്ക് www.oxel.in എന്ന വെബ്‌സൈറ്റ് വഴിയോ 8848597181 എന്ന വാട്‌സ് ആപ്പ് നമ്പര്‍ വഴിയോ ബുക്കിങ് നടത്താവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *