സംസ്​ഥാനത്തെ ബാങ്കുകള്‍ക്ക്​ 20 മുതല്‍ പുതിയ സമയക്രമം

തിരുവനന്തപുരം: ലോക്​ഡൗണില്‍ ഇളവുകള്‍ വന്നതി​​െന്‍റ പശ്ചാത്തലത്തില്‍ സംസ്​ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചു. റെഡ്​സോണ്‍ മേഖലകളായ കാസര്‍കോട്​, കണ്ണൂര്‍, കോഴിക്കോട്​, മലപ്പുറം ജില്ലകളില്‍ ​രാവിലെ പത്ത്​ മുതല്‍ ഉച്ചക്ക്​ രണ്ട്​ വരെയാകും ​പ്രവര്‍ത്തനസമയം.

ഏപ്രില്‍ 20 മുതല്‍ ലോക്​ഡൗണ്‍ തീരുന്ന മെയ്​ മൂന്ന്​ വരെയാണ്​ ഈ ക്രമീകരണം. മറ്റു ജില്ലകളില്‍ തിങ്കളാഴ്​ച മുതല്‍ പഴയതുപോലെ ബാങ്കുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *