ഇന്ത്യയിൽ കോവിഡ് രോഗികള്‍ 37000 കടന്നു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 2293 പുതിയ കോവിഡ് കേസുകൾ. ഒരു ദിവസത്തിനിടെ രാജ്യത്ത് ഏറ്റവുമധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,336 ആയി. 1218 പേർ മരിച്ചു. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്.

ഇന്ത്യയിൽ ഇപ്പോൾ 26,167 പേരാണ് ചികിത്സയിലുള്ളത്. 9950 പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ രോഗികൾ ഉള്ള മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 11,506 ആയി. 485 പേർ മരിച്ചു. 1879 പേർക്കാണ് അസുഖം ഭേദമായത്. ഗുജറാത്ത് (4721), ഡൽഹി (3738), ആന്ധ്രാപ്രദേശ് (1463), മധ്യപ്രദേശ് (2719), രാജസ്ഥാൻ (2666), തമിഴ്നാട് (2526), തെലങ്കാനാ(1039), ഉത്തർപ്രദേശ് (2328) എന്നിവടങ്ങളാണ് ആയിരത്തിലേറേ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *