മദ്യശാലകൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം.

മദ്യശാലകൾ തുറന്നാൽ തിരക്ക് അനിയന്ത്രിതമായേക്കുമെന്നും രോഗവ്യാപനം ഉണ്ടാകുമെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. രോഗം നിയന്ത്രണ വിധേയമല്ലാത്തതിനാൽ മദ്യശാലകൾ തുറക്കേണ്ടതില്ലെന്ന നിലപാടിലേക്ക് യോഗം എത്തിച്ചേരുകയായിരുന്നു. വിശദാംശങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കും.മദ്യശാലകൾ തുറക്കാൻ ഇന്നലെ കേന്ദ്രം അനുമതി നൽകിയിരുന്നു. ലോക്ഡൗണിനുശേഷം ബവ്റിജസ് ഷോപ്പുകളും വെയർഹൗസുകളും തുറക്കാൻ ബവ്റിജസ് കോർപ്പറേഷനും തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *