കോവിഡ്​: ചൈനക്കെതിരെ യു.എസ്​ പ്രസിഡന്‍റ്

വാഷിങ്​ടണ്‍: കോവിഡ്​-19​​െന്‍റ പ്രഭവകേന്ദ്രമായ ചൈനക്കെതിരെ ആക്രമണവുമായി വീണ്ടും യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. ലോകമാകെ വൈറസ്​ പരത്തിയ ചൈനക്കെതിരെ ഗൗരവമാര്‍ന്ന അന്വേഷണമാണ്​ നടക്കുന്നതെന്നും ട്രംപ്​ പറഞ്ഞു.

”ചൈനയുടെ കാര്യത്തില്‍ ഞങ്ങള്‍ സന്തോഷവാന്‍മാരല്ല. നിലവിലെ സ്​ഥിതിയിലും സന്തോഷമില്ല. വൈറസിനെ തടഞ്ഞു നിര്‍ത്താന്‍ അവര്‍ക്കു കഴിയുമായിരുന്നു എന്നു തന്നെയാണ്​ വിശ്വസിക്കുന്നത്​ -വൈറ്റ്​ഹൗസിലെ പതിവു വാര്‍ത്താസമ്മേളനത്തിനിടെ ട്രംപ്​ മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു.

വൈറസിനെ തടഞ്ഞു നിര്‍ത്താന്‍ അവര്‍ക്കു മുന്നില്‍ ഒരുപാട്​ മാര്‍ഗങ്ങളുണ്ടായിരുന്നു. എന്നിട്ടും അവരത്​ ലോകം മുഴുവന്‍ പടര്‍ത്താനാണ്​ ശ്രമിച്ചത്​.-ട്രംപ്​ കുറ്റപ്പെടുത്തി.

അഭിമുഖത്തില്‍, കോവിഡില്‍ സമ്ബദ്​വ്യവസ്​ഥ തകര്‍ന്ന ജര്‍മനിക്ക്​ ചൈന 16,500 കോടി ഡോളര്‍ നഷ്​ടപരിഹാരം നല്‍കണമെന്ന്​ ഒരു ജര്‍മന്‍ പത്രത്തി​ന്‍റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അത്​ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, യു.എസും അതുപോലൊന്ന്​ ആലോചിക്കുന്നുണ്ടെന്ന്​ ട്രംപ്​ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *