ശക്തമായ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വരുന്ന വെള്ളിയാഴ്ച വരെയാകും വേനല്‍ മഴ നീണ്ടുനില്‍ക്കുകയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ കേന്ദത്തിന്റെ റിപ്പോര്‍ട്ട്. മണിക്കൂറില്‍ നാല്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നും ജില്ലയിലെ വിവിധ മലയോരമേഖലയിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *