സുപ്രീംകോടതി ജീവനക്കാരന്​ കോവിഡ്​; 2 പേര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ജീവനക്കാരന്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. തിങ്കളാഴ്​ചയാണ്​ ജീവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ജീവനക്കാരനുമായി സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ടു രജിസ്​ട്രാര്‍മാരെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വീട്ടുനിരീക്ഷണത്തിലാക്കി.

ജുഡീഷ്യല്‍ വിഭാഗത്തില്‍ ഏപ്രില്‍ 16നാണ്​ ഇദ്ദേഹം അവസാനമായി ജോലിക്ക്​ ഹാജറായത്​. ഏപ്രില്‍ 16ന്​ ശേഷം ഇദ്ദേഹത്തിന്​ പനിയുണ്ടായിരുന്നു. തുടര്‍ന്ന്​ സാമ്ബിളുകള്‍ പരിശോധനക്ക്​ അയച്ചു. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്​ ഇദ്ദേഹം. ജീവനക്കാരനുമായി അടുത്തിടപഴകിയവരെ കണ്ടെത്തിയിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *