കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് ബാധയില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം : ലോക്ക് ഡൗണിന് ശേഷം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് ബാധയില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരാനും പോകുവാനും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയും വരും. മെഡിക്കല്‍ സര്‍ട്ടിഫിക്കെറ്റ് ​ഹാജരാക്കി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരെ ആയിരിക്കും കേരളത്തിലേക്ക് കടത്തിവിടുക.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് നോര്‍ക്കയുടെ സഹായം സര്‍ക്കാര്‍ തേടി. ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനാണ് ഏകോപന ചുമതല.

ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നല്‍കിയ ശുപാര്‍ശകളും ഇതിനായി പരിഗണിക്കുന്നുണ്ട്. ചെക്പോസ്റ്റുകളില്‍ യാത്രക്കാരുടെ വിവരശേഖരണത്തിനും പരിശോധനയ്ക്കും സംവിധാനമൊരുക്കും. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *