ഇടുക്കിയില്‍ വീണ്ടും കോവിഡ്; രോഗം സ്ഥിരീകരിച്ചത് 23 കാരന്

ഇടുക്കി: ഇടുക്കിയില്‍ 23 കാരന് കോവിഡ് സ്ഥിരീകരിച്ചു. നിലമ്ബൂരില്‍ നിന്നാണ് യുവാവിന് രോഗം പിടിപെട്ടതെന്ന് സംശയം. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്‍റായി ജോലി ചെയ്യുകയായിരുന്നു. ഇതോടെ ഇയാള്‍ ജോലി ചെയ്തിരുന്ന നിലമ്ബൂര്‍ ചന്തക്കുന്ന് ഇസാഫ് മൈക്രാ ഫിനാന്‍സ് ശാഖയിലെ 9 ജീവനക്കാരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോറന്‍റെനില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം ജില്ലയില്‍ ആദ്യ കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ ഭവന സന്ദര്‍ശനം നിര്‍ത്തിയിരുന്നതായി സ്വകാര്യ ധനകാര്യ സ്ഥാപന നടത്തിപ്പുകാര്‍ വിശദീകരിക്കുന്നുണ്ട്. എന്നാലും മുന്‍കരുതല്‍ നര്‍പടികളുടെ ഭാഗമായാണ് 9 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *