കോട്ടയം ജില്ലയില്‍ സാമ്ബിള്‍ ശേഖരണം വ്യാപിപ്പിക്കുന്നു

കോ​ട്ട​യം: കോട്ടയം ജില്ലയില്‍ കോവിഡ് പരിശോധനക്കായി സാമ്ബിള്‍ ശേഖരണം വ്യാപിപ്പിക്കുന്നു. നിലവില്‍ ജില്ലയില്‍ കൂ​ടു​ത​ല്‍ കോ​വി​ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെയും ചി​ല കേസുകളില്‍ വൈ​റ​സ് വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തതിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം.

ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ണ​യി​ച്ചി​ട്ടു​ള്ള പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം പ്ര​തി​ദി​നം ജില്ലയില്‍ നിന്നും ഇ​രു​ന്നൂ​റു സാമ്ബിളുകള്‍ വ​രെ ശേ​ഖ​രി​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഇതോടെ ജില്ലയില്‍ രോഗബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കൂടാതെ ഗ​ര്‍​ഭി​ണി​ക​ള്‍, വ​യോ​ജ​ന​ങ്ങ​ള്‍, മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​രെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കുമെന്നും നിലവില്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും സാമ്ബിള്‍ ശേഖരണം ആരംഭിച്ചതായും മ​ന്ത്രി പി.​തി​ലോ​ത്തമന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *