കോട്ടയത്ത് കടുത്ത നിയന്ത്രണങ്ങള്‍

കോ​ട്ട​യം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച ഏ​ര്‍പ്പെ​ടു​ത്തി​യ ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ തു​ട​രും. അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ക്കും അ​ടി​യ​ന്ത​ര യാ​ത്ര​ക​ള്‍ക്കും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ നി​ര്‍മാ​ണം, വി​ത​ര​ണം, വി​ല്‍പ​ന എ​ന്നി​വ​ക്കും മാ​ത്ര​മാ​കും അ​നു​മ​തി​യു​ണ്ടാ​വു​ക​.

ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ല്‍ ആ​ശു​പ​ത്രി​ക​ള്‍ ഒ​ഴി​കെ​യു​ള്ള സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​തി​ല്ല. വാ​ഹ​ന​യാ​ത്ര നി​യ​ന്ത്രി​ക്കു​ന്ന​തി‍​െന്‍റ ഭാ​ഗ​മാ​യി പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പൊ​ലീ​സ് പ​രി​ശോ​ധ​ന ഏ​ര്‍പ്പെ​ടു​ത്തും. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വീ​ടു​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന ക​ണ്ടെ​യ്​​ന്‍​മ​െന്‍റ്​ മേ​ഖ​ല​യി​ല്‍ അ​വ​ശ്യ സ​ര്‍വി​സു​ക​ള്‍ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി. ഈ ​മേ​ഖ​ല​ക​ളി​ല്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ കൊ​റോ​ണ വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര്‍ക്ക് ദി​വ​സേ​ന വീ​ട്ടി​ല്‍ പോ​യി വ​രു​ന്ന​തി​നു പ​ക​രം ന​ഗ​ര​ത്തി​ല്‍ത​ന്നെ താ​മ​സി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മേ​ര്‍പ്പെ​ടു​ത്തും. പ്ര​തി​രോ​ധ മു​ന്‍ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണം. ക​ഴു​കി പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന തു​ണി മാ​സ്കു​ക​ളാ​ണ് അ​ഭി​കാ​മ്യം. ആ​വ​ശ്യ​ത്തി​ന് മാ​സ്കു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​ന്​ ചി​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *