ഇന്ത്യയില്‍ കോവിഡ്‌ ബാധിതര്‍ 30,000ത്തിലേക്ക്

ന്യൂഡല്‍ഹി :ഇന്ത്യയില്‍ 24 മണിക്കൂറില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചത് 62 പേരെന്ന് ആരോഗ്യമന്ത്രാലയം. കൂടാതെ 1,543 പേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ  കോവിഡ്‌
രോഗികളുടെ എണ്ണം 29,435 ആയി. ഇതുവരെ 934 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചത്.

രോഗമുക്തരായവര്‍ ഒഴിച്ച്‌ നിലവില്‍ 21,632 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ്‌ രോഗികളുളളത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നി സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 8,590 രോഗികളും 369 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 3,548 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *