വായ്പകളുടെ മൊറട്ടോറിയം നീട്ടണം: മോദിക്ക് എ.കെ.ആന്റണിയുടെ കത്ത്

ന്യൂഡൽഹി:∙ കോവിഡിനെതിരായ പോരാട്ടം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ വിദ്യാർഥികളും കർഷകരും എടുത്ത വായ്പകളുടെ മൊറട്ടോറിയത്തിന്റെ കാലാവധി ഒരു വർഷത്തേക്കെങ്കിലും നീട്ടണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ഈ വായ്പകളുടെ പലിശ പൂർണ്ണമായും ഒഴിവാക്കണം.

വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളിൽ മഹാഭൂരിഭാഗവും പഠനത്തോടൊപ്പം ജോലിയും ചെയ്താണ് ഭാരിച്ച ജീവിതച്ചെലവു വഹിക്കുന്നത്. ഇപ്പോൾ ഈ വിദ്യാർഥ‍ികളുടെ ജോലിയിൽ നിന്നുള്ള വരുമാനമാർഗ്ഗം നിേശ്ശഷം അടഞ്ഞു കഴിഞ്ഞു. രൂപയുടെ വിനിമയ നിരക്ക് ഇടിയുന്നതും ഇവരെ ബാധിക്കുന്നു. ഈ സാഹചര്യത്തിൽ വിദേശത്തുള്ള വിദ്യാർഥികൾക്കും വായ്പാസഹായം നൽകുന്നതു പരിഗണിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. ഇതു സ്ഥാനപതികാര്യാലയങ്ങൾ വഴി ചെയ്യാവുന്നതാണെന്നും എ.കെ.ആന്റണി ചൂണ്ടിക്കാട്ടി.<

Leave a Reply

Your email address will not be published. Required fields are marked *