കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്നു ദക്ഷിണ കൊറിയ

സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കിടെ മരണപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച്‌ ദക്ഷിണ കൊറിയ.

കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് മൂണ്‍ ചങ് -ഇന്‍ പറഞ്ഞു. സി.എന്‍.എന്‍.ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്  വെളിപ്പെടുത്തല്‍.

ഏപ്രില്‍ 15ന് നടന്ന മുത്തശ്ശന്‍ കിം ഇല്‍ സങിന്റെ ജന്മവാര്‍ഷിക അനുസ്മരത്തില്‍ കിം പങ്കെടുക്കാതിരുന്നതോടെയാണ്   അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച്‌ കിംവദന്തികള്‍ ഉയര്‍ന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ കിം പിന്നീട് മരണപ്പെട്ടുവെന്നും അതല്ല, അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *