തമിഴ്‌നാട്ടില്‍ അഞ്ചു നഗരങ്ങള്‍ 29 വരെ അടച്ചിടും; സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി

ചെന്നൈ:കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ചില ഭാഗങ്ങളില്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. മൂന്ന് മുതല്‍ നാല് ദിവസം വരെ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിയി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ് അറിയിച്ചത്. സംസ്ഥാനത്ത് 1600 ലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 20 പേര്‍ മരണപ്പെടുകയും ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ മെയ് മൂന്ന് വരെ പ്രഖ്യാപിച്ച ലോക്കഡൗണിന് പുറമേയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈ, മധുര, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 26 മുതല്‍ 29 വരെയാണ് സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 26 മുതല്‍ 28 വരെയുമാണ് സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ രാത്രി 9 വരെയാണ് ഇവിടെ സമ്ബൂര്‍ണ്ണലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം എടിഎമ്മും അമ്മ ക്യാന്റീനും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ സ്റ്റോറുകളും ഫാര്‍മസികളും ഒഴികെയുള്ള എല്ലാ കടമകളും അടക്കണമെന്ന് നിര്‍ദേശം നല്‍കി.

ഇതിന് പുറമെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, റവന്യൂ ജീവനക്കാര്‍, വൈദ്യൂത വകുപ്പ് തുടങ്ങിയ മേഖലകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *