സംസ്ഥാനത്ത് മൂന്നുപേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്നുപേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം 15 പേര്‍ക്ക് നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി അറിയിച്ചു . ഇന്ന് കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരും കാസര്‍ഗോഡ് സ്വദേശികളാണ് . ഇവര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്ന് 15 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍ഗോഡ് 5 പേര്‍ക്കും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ മൂന്നു പേര്‍ക്കും കൊല്ലം ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. കൂടാതെ സംസ്ഥാനത്ത് ഇതു വരെ 450 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. നിലവില്‍ 116 പേര് ചികിത്സയിലുണ്ട്.

എന്നാല്‍ കോഴിക്കോട് ജില്ലയില്‍ നാലുമാസം പ്രായമുള്ള ഒരു കുഞ്ഞ് മരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. അതിനിടെയാണു കോവിഡ് സ്ഥിരീകരിച്ചത് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. കുഞ്ഞിന്റെ വേര്‍പാട് ദുഃഖകരമാണ്. അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *