സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പൊലീസ് അസോസിയേഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം അഞ്ച് തവണകളായി പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പൊലീസ് അസോസിയേഷന്‍.

പൊലീസുകാരുടെ 30 ദിവസത്തെ വേതനം പിടിക്കരുതെന്നും 15 ദിവസത്തേത് മാത്രമേ പിടിക്കാവൂ എന്നുമാണ് ആവശ്യം. കൊവിഡ് ചുമതലയിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസുകാരുടെയും വേതനം പിടിക്കരുതെന്ന ആവശ്യം ശക്തമായിരിക്കെയാണ് പൊലീസ് അസോസിയേഷന്‍ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

ശമ്ബളം പിടിക്കുന്ന സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷനിലേക്കുള്ള റിക്കവറി നിര്‍ത്തിവയ്ക്കണമെന്ന് പൊലീസ് സംഘടന ആവശ്യപ്പെട്ടു. ശമ്ബളം പിടിക്കുന്ന മാസങ്ങളില്‍ പൊലീസുകാരുടെ പി.എഫ് ലോണ്‍ റിക്കവറിയും നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യമുണ്ട്. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അസോസിയേഷന്‍ കത്ത് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *