അന്തസ്സുണ്ടെങ്കില്‍ സ്പ്രിംക്ലര്‍ കരാര്‍ റ​ദ്ദാക്കണം : പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: അന്തസ്സുണ്ടെങ്കില്‍ സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതേസമയം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു . ഇടക്കാല ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കൂടാതെ പ്രതിപക്ഷം ഉന്നയിച്ച ഉന്നയിച്ച അഞ്ചുകാര്യങ്ങള്‍ക്ക് കോടതിയില്‍നിന്ന് തീര്‍പ്പുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

അതോടെ ഇടക്കാല ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം പ്രശ്നങ്ങള്‍ക്കും പരിഹാരമായതായും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് തെളിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡേറ്റ സുരക്ഷ, വ്യക്തിയുടെ അനുമതി എന്നീ ആശങ്കകള്‍ കോടതി അംഗീകരിച്ചിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.കോവിഡിന്റെ മറവില്‍ ഡാറ്റ അഴിമതി നടത്താനുള്ള ശ്രമം നടപ്പാവില്ല
എന്നും ചെന്നിത്തല പറഞ്ഞു.

കോടതിയുടെ പരാമര്‍ശങ്ങളും വാക്കാലുള്ള പരാമര്‍ശങ്ങളും കണക്കിലെടുത്താല്‍ ഈ കരാറുമായി സര്‍ക്കാറിന് മുന്നോട്ടുപോവാനുള്ള അവകാശമില്ല എന്നും ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *