പ്രതിപക്ഷ ആക്ഷേപങ്ങള്‍ നിരാകരിക്കുന്ന വിധി: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്​പ്രിന്‍ക്ലര്‍ കരാറുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷത്തിന്‍െറ ആക്ഷേപങ്ങള്‍ നിരാകരിക്കുന്ന വിധിയാണ്​ ഹൈകോടതിയില്‍ നിന്ന്​ ഉണ്ടായതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. കരാര്‍ റദ്ദാക്കുകയോ സ്​റ്റേ ചെയ്യു​കയോ വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍െറ ആവശ്യം. കോടതി ഇത്​ നിരാകരിച്ചു. ശേഖരിക്കുന്ന ഡേറ്റ സുരക്ഷിതമായിരിക്കുമെന്ന്​ കോടതിയില്‍ സത്യവാങ്​മൂലത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതിയുടെ ചോദ്യങ്ങള്‍ നിഗമനമായി കാണാനാവില്ല. കോടതി ഉത്തരവ്​ സര്‍ക്കാറിന്‍െറ നിലപാട്​ ശക്​തപ്പെടുത്തുന്നതാണ്​. ലോക്​ഡൗണ്‍ കാലത്ത്​ പല മൗലികാവകാശങ്ങളും ലഭ്യമല്ല. അതുപോലെ അസാധാരണമായി സാഹചര്യത്തില്‍ എടുത്ത നടപടിയാണ്​ സ്​പ്രിന്‍ക്ലര്‍ കരാറെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *