കേരളത്തില്‍ ഇന്ന് റംസാന്‍ വ്രതാരംഭം

കോഴിക്കോട്: കേരളത്തില്‍ ഇന്ന് റംസാന്‍ വ്രതാരംഭം. ഇന്നലെ കാപ്പാട് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ ഇന്ന് റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, പാളയം ഇമാം വി പി സുഹൈബ് മൗലവി ,ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞു മൗലവി എന്നിവര്‍ അറിയിച്ചു. പ്രത്യേക സാഹചര്യത്തിലാണ് ഇത്തവണത്തെ റമസാന്‍ വ്രതം. അതിനാല്‍ ആരാധനയും നോമ്ബുതുറയും വീടുകളില്‍ തുടരണമെന്ന് ഖാസിമാര്‍ അറിയിച്ചു.

ഇന്ന് മുതല്‍ റംസാന്‍ വ്രതം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ഹോട്ടലുകളിലെ പാഴ്‌സല്‍ വിതരണം രാത്രി 10 മണിവരെ ഉണ്ടാകും. നേരത്തെ ഇത് രാത്രി എട്ട് മണിവരെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *