ലോകത്ത് കൊവിഡ് ബാധിതര്‍ 27 ലക്ഷം; മരണം 1.9 ലക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,90,549 ആയി. രോഗബാധിതരുടെ എണ്ണം 27 ലക്ഷം പിന്നിട്ടു.

അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 50,000ത്തോളം പേരാണ് യു.എസില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. രോഗികളുടെ എണ്ണം 8,50,000 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രോങ്ക്സ് മൃഗശാലയില്‍ നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സ്ഥിതി ഗുരുതരമായി തുടരുന്നതിനിടയിലും നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധം തുടരുകയാണ്. വൈറസിന് പിന്നാലെ യു.എസില്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ജോലി നഷ്ടപ്പെട്ടവരില്‍ ആറിലൊന്ന് അമേരിക്കക്കാരാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ജോര്‍ജ്ജിയ, സൗത്ത് കരോലിന, ടെന്നസി എന്നീ സംസ്ഥാനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയോട സാമ്ബത്തികരംഗം തുറക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബ്രിട്ടണില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 600 ല്‍ കൂടുതലാളുകള്‍ മരിച്ചു.

സ്‌പെയിനിലും ഇറ്റലിയിലും ഇന്നലെ മാത്രം നാനൂറിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 25,549 ആയി ഉയര്‍ന്നു. സ്‌പെയിനില്‍ 22,157പേരാണ് മരിച്ചത്. ഫ്രാന്‍സില്‍ ഇന്നലെ അഞ്ഞൂറില്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *