കിം ​ജോം​ഗ് ഉ​ന്‍ രോ​ഗി​യാ​ണെ​ന്നു​ള്ള വാ​ര്‍​ത്ത​കള്‍ നിഷേധിച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: ഉ​ത്ത​ര​കൊ​റി​യ​ന്‍ മേ​ധാ​വി കിം ​ജോം​ഗ് ഉ​ന്‍ രോ​ഗി​യാ​ണെ​ന്നു​ള്ള വാ​ര്‍​ത്ത​കള്‍ നിഷേധിച്ച്‌ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. ഇതുമായി ബന്ധപ്പെട്ടുള്ള സി​എ​ന്‍​എ​ന്‍ റി​പ്പോ​ര്‍​ട്ട് വ്യാ​ജ​മാ​ണെന്നും അവര്‍ ഉപയോഗിച്ചത് പഴയ രേഖകളായിരിക്കാമെന്നും ട്രംപ് ആരോപിച്ചു. കിം ​ജോം​ഗ് ഉ​ന്‍ ഒ​രു ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യെ​ത്തു​ട​ര്‍​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ചെ​ന്ന് യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ക​ര്‍ പ​റ​ഞ്ഞ​താ​യായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *