കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും​ പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും ക്ഷാ​മ​ബ​ത്ത വ​ര്‍​ധ​ന മ​ര​വി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ചെ​ല​വ്​ ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും​ പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും ക്ഷാ​മ​ബ​ത്ത (ഡി.​എ) വ​ര്‍​ധ​ന ഒ​ന്ന​ര വ​ര്‍​ഷ​ത്തേ​ക്ക്​ മ​ര​വി​പ്പി​ച്ചു. കഴി​ഞ്ഞ ജ​നു​വ​രി മു​ത​ല്‍ ക്ഷാ​മ​ബ​ത്ത നാ​ലു ശ​ത​മാ​നം വ​ര്‍​ധി​പ്പി​ച്ച്‌​ 21 ശ​ത​മാ​ന​മാ​ക്കാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​താ​ണ്. എ​ന്നാ​ല്‍ 2021 ജൂലൈ ഒ​ന്നു വ​രെ 17 ശ​ത​മാ​നം ത​ന്നെ​യാ​ണ്​ തു​ട​ര്‍​ന്നും ല​ഭി​ക്കു​ക.

നാ​ണ്യ​പ്പെ​രു​പ്പം വ​ഴി​യു​ള്ള അ​ധി​ക​ചെ​ല​വ്​ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ്​ ശമ്ബ​ള​ത്തി​നൊ​പ്പം ഡി.​എ ന​ല്‍​കു​ന്ന​ത്. ശ​മ്ബ​ള ക​മീ​ഷ​ന്‍ ശി​പാ​ര്‍​ശ പ്ര​കാ​രം ജ​നു​വ​രി, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ ക്ഷാ​മ​ബ​ത്ത പു​തു​ക്ക​ണം. ഇ​ത​നു​സ​രി​ച്ചാ​ണ്​ 21 ശ​ത​മാ​ന​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞ മാ​സം മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​ത്.

ജ​നു​വ​രി മു​ത​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യം ന​ല്‍​കി. ഇ​തു മ​ര​വി​പ്പി​ക്കു​ന്ന​തോ​ടെ 2020 ജ​നു​വ​രി, ജൂ​ൈ​ല, 2021 ജ​നു​വ​രി മാ​സ​ങ്ങ​ളി​ലെ ഡി.​എ വ​ര്‍​ധ​ന​യാ​ണ്​ മു​ട​ങ്ങു​ന്ന​ത്.48.34 ല​ക്ഷം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ​യും 65.26 ല​ക്ഷം പെ​ന്‍​ഷ​ന്‍​കാ​രെ​യും ബാ​ധി​ക്കു​ന്ന​താ​ണ്​ തീ​രു​മാ​നം.

Leave a Reply

Your email address will not be published. Required fields are marked *