രാജ്യത്ത് കോവിഡ് മരണം 681; ബാധിതർ 21000 കടന്നു

ന്യൂഡൽഹി:  രാജ്യത്ത് 681 പേർ കോവിഡ് ബാധിച്ച് മരിച്ചു.   കോവിഡ് ബാധിതരുടെ എണ്ണം 21,797 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

24 മണിക്കൂറിനിടെ പുതുതായി 1,409 പേർക്ക് രോഗം സ്ഥിരീകരിച്ചു. 4,257 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയവർ. 16,454 ആക്ടീവ് കേസുകളാണ് നിലവിൽ ഉള്ളത്. രാജ്യത്തെ 731 ജില്ലകളിൽ 426–ലും കോവിഡ് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. നേരത്തേ 246 ജില്ലകളിൽ മാത്രമായിരുന്നു കോവിഡ് ഉണ്ടായിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *