സംസ്ഥാനത്ത്‌ സമൂഹ വ്യാപനം തിരിച്ചറിയാന്‍ റാന്‍ഡം പി.സി.ആര്‍ പരിശോധന

തിരുവനന്തപുരം:സംസ്ഥാനത്ത്‌ സമൂഹ വ്യാപനമുണ്ടായോ എന്നറിയാന്‍ സംസ്ഥാനത്ത് റാന്‍ഡം പി. സി. ആര്‍ പരിശോധന തുടങ്ങി. സമൂഹത്തെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചാണ് പരിശോധന നടത്തുക. ആരോഗ്യ പ്രവര്‍ത്തകര്‍, ശ്വാസകോശ രോഗങ്ങളുമായി ചികിത്സ തേടുന്നവര്‍, ഹോട്ട്സ്പോട്ട് മേഖലകളിലുള്ളവര്‍, പൊലീസ്, അന്യസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവരില്‍ പരിശോധന നടത്തും.

കൊവിഡിന്റെ ലക്ഷങ്ങളില്ലാത്തവര്‍ക്കും കൂടുതലായി രോഗം സ്ഥിരീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് റാന്‍ഡം പി. സി. ആര്‍ പരിശോധന നടപ്പാക്കുന്നത്. നേരത്തേ കണ്ണൂരില്‍ പരീക്ഷിച്ച പരിശോധന രീതി മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. ഡി.എം.ഒ മാരാണ് പരിശോധനയ്ക്ക് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *